Latest NewsKeralaNews

കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചു: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: കൊയിലാണ്ടിയിൽ ആർഎസ്എം എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. സി ആർ അമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ എന്നിവർ ഉൾപ്പെടെ 20-ലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമലിനോട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കുള്ള വ്യക്തിവൈരാഗ്യമാണ് മർദ്ദിക്കാൻ കാരണമെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Read Also: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം : സംഭവം കോഴിക്കോട്

മർദ്ദനത്തിൽ അമലിന്റെ കണ്ണിനും മൂക്കിനും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അമലിനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്. കോളേജിന്റെ പുറത്തേക്ക് വിളിച്ച് വരുത്തിയാണ് തന്നെ 20ഓളം പേർ മർദ്ദിച്ചതെന്ന് അമൽ അറിയിച്ചു. കണ്ണിനും മൂക്കിനും പരിക്കേറ്റ അമലിനെ സുഹൃത്തുക്കൾ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.

അതേസമയം, പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം കേരളത്തിലെ കലാലയങ്ങളിൽ തുടർക്കഥയാകുകയാണ്.

Read Also: പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ലൈംഗികമായി ഉപയോഗിക്കല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button