Latest NewsKeralaNews

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം : സംഭവം കോഴിക്കോട്

രണ്ട് സ്‌കൂളിലെയും കുട്ടികള്‍ തമ്മില്‍ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. ദേവഗിരി സേവിയോ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികള്‍ മര്‍ദ്ദിച്ചത്. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Read Also: വര്‍ക്കലയില്‍ യുവാവിന്റെ മരണം ദില്‍കുഷ് കഴിച്ചതിനെ തുടര്‍ന്ന്

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേവിയോ സ്‌കൂളിലെ ഒമ്പതാം തരം പഠിക്കുന്ന കോവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ സമീപത്തെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചത്. രണ്ട് കണ്ണിനും താഴെയായിരുന്നു ക്രൂരമര്‍ദ്ദനം.

തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചതാണ് മര്‍ദ്ദനത്തിന് കാണമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. രണ്ട് സ്‌കൂളിലെയും കുട്ടികള്‍ തമ്മില്‍ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കുട്ടി ചികിത്സ തേടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button