
പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാന്‍ പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ആന്റി ഡ്രോണ്‍ സംവിധാനം വിന്യസിക്കും. പഞ്ചാബ് സര്‍ക്കാരിന്റേത് ആണ് നടപടി. ഡ്രോണ്‍ വഴിയുള്ള ആയുധ – മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസത്തോടെ ആന്റി-ഡ്രോണ്‍ സംവിധാനം വിന്യസിക്കുമെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു.
‘ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഞങ്ങള്‍ ആന്റി-ഡ്രോണ്‍ സിസ്റ്റത്തിന്റെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറോടെ പഞ്ചാബ് അതിര്‍ത്തി സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ ആന്റി-ഡ്രോണ്‍ സിസ്റ്റം സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള മയക്കുമരുന്ന്, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയുടെ കള്ളക്കടത്ത് തടയാന്‍ ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സഹായകമാകും. 5,500 ഹോം ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്നും യാദവ് പറഞ്ഞു.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡിജിപി പറഞ്ഞു, മാര്‍ച്ച് 1 മുതല്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം ആകെ 4,659 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 7,414 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
297 കിലോ ഹെറോയിന്‍, 10,000 കിലോ പോപ്പി ഹസ്‌ക്, 153 കിലോ കറുപ്പ്, 95 കിലോ കഞ്ചാവ്, 21.77 ലക്ഷം ഗുളികകള്‍, 8 കോടി രൂപ പണമായി പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 755 മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് യാദവ് പറഞ്ഞു.
Post Your Comments