Latest NewsKeralaNews

വര്‍ക്കലയില്‍ യുവാവിന്റെ മരണം ദില്‍കുഷ് കഴിച്ചതിനെ തുടര്‍ന്ന്

കുടുംബത്തിലെ എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. വര്‍ക്കലയിലെ ഒരു കടയില്‍ നിന്നും ദില്‍കുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിലെ 23 വയസ്സുകാരനായ വിജുവാണ് ഇന്നലെ മരിച്ചത്. കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.

Read Also: 14 പേരുടെ ജീവനെടുത്ത ആന്ധ്ര ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാർ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രി

ഛര്‍ദ്ദിയും വയറിളക്കവും വന്ന് തീര്‍ത്തും അവശനായതിനെ തുടര്‍ന്നാണ് വര്‍ക്കല ഇലകമണ്‍ സ്വദേശി വിജുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തും മുന്‍പെ വിജു മരിച്ചിരുന്നു. വര്‍ക്കല കരവാരത്തുള്ള ഒരു കടയില്‍ നിന്ന് വ്യാഴാഴ്ച ദില്‍കുഷ് വാങ്ങിക്കഴിച്ചതിന് ശേഷം കുടുംബാംഗങ്ങള്‍ക്കെല്ലാം ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ആരോഗ്യനില വഷളായപ്പോഴാണ് വിജുവിനെ പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വിജുവിന് പിന്നാലെ അമ്മയെയും മൂന്നു സഹോദരങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജുവിന്റെ അമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്. കരവാരത്ത് പ്രവര്‍ത്തിക്കുന്ന എല്‍ബി സ്റ്റോര്‍ എന്ന കട ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ചെയ്തു. ദില്‍ക്കുഷിന്റെ സാമ്പിള്‍ ശേഖരിച്ചു. ഇത് കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അയിരൂര്‍ പൊലീസും പറയുന്നു. പക്ഷെ അത് ഏത് ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടെന്നത് തെളിയാന്‍ ആന്തരിക അവയവ പരിശോധന ഫലം എത്തണം. അതോടൊപ്പം ഭക്ഷണ സാധങ്ങളുടെ ലാബ് റിപ്പോര്‍ട്ടും ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button