Election NewsLatest NewsIndiaElection 2019

വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: രാജ്യത്തെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും അത് അസാധുവാക്കരുതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

രാവിലെ ആര്‍എസ്എസ് ജന.സെക്രട്ടറി ഭയ്യാജി ജോഷിയോടൊപ്പം ഭാവുജി ദഫ്താരിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് മോഹന്‍ ഭാഗവത് വോട്ട് രേഖപ്പെടുത്തിയത്.നാഗ്പൂരീല്‍ ബിജെപി വിമതനായ നാന പട്ടോലെയെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button