Latest NewsElection NewsIndia

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയൂ: രാഹുലിനെതിരെ മോദി

ദിസ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം. രാഹുലിനെ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് വിശേഷിപ്പിച്ചായിരുന്നു മോദി വിമര്‍ശിച്ചത്.

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയൂ. അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ല എന്നായിരുന്നു മോദി പറഞ്ഞത്. ”സ്വര്‍ണ്ണ കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമാണ് അറിയുന്നത്. എന്നാല്‍ നല്ല ചായയ്ക്കായി തേയില പെറുക്കുമ്പോള്‍ കൈകള്‍ മുറിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയുക പോലുമില്ല. അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ല’ എന്നായിരുന്നു മോദിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button