Latest NewsElection NewsIndiaElection 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍ എത്തും. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

സേലം, തേനി, കൃഷ്ണഗിരി ,തിരുപ്പറന്‍കുന്‍ഡ്രം എന്നിവടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ഇടത് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ സേലത്തെ തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുല്‍ പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുലിന്റെ ആദ്യ തമിഴ്നാട് സന്ദര്‍ശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തില്‍ രാഹുല്‍ പ്രകാശനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രി മധുരയിലെത്തും. തേനി, ദിണ്ടിഗുള്‍, മധുര, വിരുദുനഗര്‍ എന്നിവടങ്ങളില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button