Election NewsLatest NewsIndiaElection Special

നരേന്ദ്രമോദിയ്ക്ക് വോട്ട് ചെയ്യാന്‍ ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് യുവാവ് 

മംഗളൂരു•തന്റെ പ്രിയപ്പെട്ട നേതാവ് ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പാക്കാന്‍ തന്റെ വോട്ട് ചെയ്യുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് മംഗളൂരു സ്വദേശിയായ യുവാവ്. സിഡ്നി വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ഓഫീസറായി ജോലി നോക്കുന്ന സുധീന്ദ്ര ഹെബ്ബാര്‍ എന്ന 41 കാരനാണ് ലീവ് നീട്ടിക്കിട്ടാത്ത സാഹചര്യത്തില്‍ ഒന്നരവര്‍ഷം നീണ്ട തന്റെ ജോലി ഉപേക്ഷിചിരിക്കുന്നത്.

ഹെബ്ബാറിന് ഏപ്രില്‍ 5 മുതല്‍ 12 വരെ ലീവ് ലഭിച്ചിരുന്നു. ഈസ്റ്റര്‍, റമദാന്‍ തിരക്കുമൂലം ലീവ് നീട്ടിക്കൊണ്ടുക്കാന്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നില്ല. തനിക്ക് വോട്ട് ചെയ്യുകയും വേണം. ഇതേത്തുടര്‍ന്നാണ് മംഗളൂരുവിന് സമീപം സുരത്കല്‍ സ്വദേശിയായ യുവാവ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്‌.

സിഡ്നിയില്‍, യൂറോപ്യന്മാരും പാകിസ്ഥാനികളും അടക്കം ലോകമെമ്പാടുമുള്ള ആളുകളോടൊപ്പമാണ് താന്‍ ജോലി ചെയ്തിരുന്നത്. ഇന്ത്യക്ക് മഹത്തായ ഒരു ഭാവിയുണ്ടെന്ന് അവര്‍ എപ്പോഴും പറയും. താന്‍ ഈ വിജയത്തിനും ഇന്ത്യയുടെ മാറുന്ന പ്രതിശ്ചായയ്ക്കും ഹേതുവായി കാണുന്നത് പ്രധാനമന്ത്രിയെയാണെന്നും എം.ബി.എ ബിരുദധാരിയായ യുവാവ് പറയുന്നു.

തനിക്ക് അതിര്‍ത്തിയില്‍ പോയി മാതൃരാജ്യത്തെ സംരക്ഷിക്കാം കഴിയില്ല. പക്ഷെ തന്റെ വോട്ട് ചെയ്യാനുള്ള അവകാശവും കടമയുമെങ്കിലും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയില്‍ സ്ഥിര താമസ കാര്‍ഡ് വാഹകനാണ് ഹെബ്ബാര്‍. ഭാര്യ ഫിജി-ഓസ്ട്രേലിയന്‍ വംശജയാണ്. വിമാനത്താവളത്തില്‍ ജോലി ചെയ്യും മുന്‍പ് സിഡ്നി ട്രെയിനിലായിരുന്നു ജോലി നോക്കിയിരുന്നത്. മറ്റൊരു ജോലി കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ഇയാള്‍ പറയുന്നു.

2014 ഏപ്രില്‍ 17 ന് കര്‍ണാടക ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ഹെബ്ബാര്‍ ആദ്യമായി ഓസ്ട്രേലിയയ്ക്ക് പറക്കുന്നത്. അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇദ്ദേഹം ബംഗളൂരുവില്‍ നിന്ന് വിമാനം കയറിയത്.

തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23 വരെ മംഗളൂരുവില്‍ തന്നെ തങ്ങാനാണ്‌ യുവാവിന്റെ തീരുമാനം. അതിന് ശേഷം പുതിയ ജോലി കണ്ടെത്താനായി ഓസ്ട്രേലിയയ്ക്ക് പറക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button