Latest NewsElection NewsIndia

ഊർമിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ സംഘർഷം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നടിയുമായ ഊർമിള മണ്ഡോത്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. ബിജെപി-കോൺഗ്രസ് പ്രവർത്തർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊർമിള.

മുംബൈയിലെ ബോറിവാലി സ്റ്റേഷനു പുറത്താണ് ഊർമിള പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഇതിനിടയിൽ കുറച്ചു ബിജെപി പ്രവർത്തകർ കൂട്ടം കൂടിനിന്ന് മോദിക്ക് ജയ് വിളിക്കുകയായിരുന്നു. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി.

തുടർന്ന് ബിജെപി അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ബിജെപി പ്രവർത്തകർ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കാണിച്ച് ഊര്‍മിള പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button