Election News

താന്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല : ഇക്കാര്യം നിയമപരമായി നേരിടും : യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍

കണ്ണൂര്‍ : കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് വീഡിയോ വിവാദം കൊഴുക്കുന്നു. തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോ സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള. അതില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. ഈ വീഡിയോയില്‍ ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വിഡിയോയുടെ പേരില്‍ വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു.

പ്രചാരണ വിഡിയോയില്‍ സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്നാരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ വനിതാ കമ്മിഷന്‍ കേസ് രജസിറ്റര്‍ ചെയ്തിരുന്നു.

സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാര്‍ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button