KeralaLatest NewsElection News

വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ വ്യാപക പരാതി : ജനങ്ങള്‍ വോട്ടുചെയ്യാനാകാതെ മടങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് എതിരെ വ്യാപക പരാതി. പലയിടത്തും യന്ത്രങ്ങള്‍ തകരാറിലായതോടെ ജനങ്ങള്‍ വോട്ട് ചെയ്യാനാകാതെ വീടുകളിലേയ്ക്ക് മടങ്ങി. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി.

അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button