Latest NewsElection NewsKerala

ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖരും

തിരുവനന്തപുരം: ലോക്‌സഭയിലേയ്ക്കുള്ള പോളിംഗ് തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടിമ്പോള്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന്‍ മോഹലാല്‍, നടനും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റും പോളിംഗ് ബൂത്തില്‍ എത്തി. വോട്ട് രേഖപ്പെടുത്താനായി ഇരു താരങ്ങളും ക്യൂവില്‍ കാത്തുനിന്നു.

തിരുവന്തപുരം മണ്ഡലത്തിലെ മുടവന്‍മുഗള്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് ഇന്നസെന്റിന് വോട്ട്. ഭാര്യ ആലീസിനോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.
എറണാകുളം, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഹൈബി ഈടന്‍, പ്രേമചന്ദ്രന്‍ എന്നിവരും നേരത്തേ തന്നെ പോളിംഗ് ബൂത്തിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button