Latest NewsElection NewsIndiaElection 2019

അസം ഖാന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് ജയപ്രദ

ലഖ്‌നൗ: അസം ഖാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ലെന്ന അസം ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജയപ്രദ.

പരാജയം മുന്നില്‍ കണ്ട് പേടിച്ചിട്ടാണ് അസം ഖാന്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. ബൂത്തുകളില്‍ കള്ള വോട്ട് ചെയ്യുന്നതിന് അദ്ദേഹം സഹായിക്കും. കഴിഞ്ഞ 20 വര്‍ഷമായി കള്ള വോട്ടുകള്‍ നേടിയാണ് അസം ഖാന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചതെന്നും ജയപ്രദ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി മുസ്ലിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയാണ്. അവര്‍ നന്നായി മര്‍ദ്ദനത്തിനിരയാകുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും അവരെ നന്നായി മര്‍ദ്ദിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം അസം ഖാന്‍ പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button