Election News

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അതിവേഗ ഓട്ടക്കാരെ നിയമിച്ചു

ഓരോ ബൂത്തിലും രണ്ട് പേര്‍ വീതമാണുണ്ടാവുക

ഖന്ദ്വ: മധ്യപ്രദേശില്‍ പോളിങ് ശതമാനം ‘അപ്‌ഡേറ്റ്’ ചെയ്യാനായി അതിവേഗ ഓട്ടക്കാരെ നിയമിച്ചു. 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളില്‍ നിന്നുള്ള പോളിങ് ശതമാനം സമയാസമയം അറിയിക്കാനാണ് പുതിയ നിയമനം. ഇതിനായി ഇവര്‍ക്ക് പ്രത്യക പരിശീലനവും നല്‍കുന്നുണ്ട്.

ഓരോ ബൂത്തിലും രണ്ട് പേര്‍ വീതമാണുണ്ടാവുക. ഒരാള്‍ക്ക് ബൂത്തിലും ഒരാള്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമായിട്ടുള്ള പ്രദേശത്തുമാണ് ഡ്യൂട്ടി. ബൂത്തിലുള്ളയാള്‍ പോളിങ്ങ് ശതമാനക്കണക്കുമായി ഫോണുമായി നില്‍ക്കുന്ന രണ്ടാമത്തെ ആളുടെ അടുത്തേയ്ക്ക് ഓടി എത്തി വിവരങ്ങള്‍ നല്‍കും. ഇതനുസരിച്ച് ഫോണ്‍ വഴി രണ്ടാമന്‍ പോളിങ്ങ് ശതമാനം അേധികൃതരെ അറിയിക്കും. ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലായിരിക്കും പോളിങ് ശതമാനം രേഖപ്പെടുത്തുകയെന്ന് ഖന്ദ്വ ഡി.ആര്‍.ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു.

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിങ് ശതമാനം സമയാസമയങ്ങളില്‍ കൃത്യമായി കമ്മീഷനെ അറിയിക്കാനാണ് ഓട്ടക്കാരെ നിയമിച്ചിരിക്കുന്നത്. ഖ്രന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തില്‍ 43 താത്കാലിക ബൂത്തുകളും
ഖന്ദ്വ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ശിവപുരിയില്‍ നാലും പന്ധാനയില്‍ മൂന്നും താത്കാലിക ബൂത്തുകളുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button