Latest NewsIndia

കമൽ നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ച സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പരാമര്‍ശവുമായി ബന്ധപ്പെട്ട്​ 48 മണിക്കൂറിനുള്ളില്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ നോട്ടീസ്​.

മധ്യപ്രദേശ്: കമൽ നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് . കമൽ നാഥിനെ “ഭ്രാന്തന്‍” എന്ന് തിരിച്ചു വിളിച്ച സംഭവത്തിലാണ് മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത് . പരാമര്‍ശവുമായി ബന്ധപ്പെട്ട്​ 48 മണിക്കൂറിനുള്ളില്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ നോട്ടീസ്​.

ഇമാര്‍തി ദേവിയെ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ചത്​ വിവാദമായിരുന്നു. ഈ വിഷയത്തില്‍ നിലപാട് വിശദീകരിക്കണമെന്നാവ​ശ്യപ്പെട്ട്​ കമല്‍നാഥിനും തെരഞ്ഞെടുപ്പ്​ കമീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

read also: കൊറോണക്കെടുതിക്കിടെ 2020 അവസാനത്തോടെ രാജ്യം മറ്റൊരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കമല്‍നാഥിന്റെ വിശദീകരണം ലഭിച്ചതിനെത്തുടര്‍ന്ന്​ പരസ്യമായി സംസാരിക്കുമ്പോള്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ്​ കമീഷന്‍ അദ്ദേഹത്തിന്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. സെപ്റ്റംബര്‍ 29 മുതല്‍ മധ്യപ്രദേശില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്​.

”മുഖ്യമന്ത്രിയാകാനായി​ ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി. സമനില തെറ്റിനില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച്‌ ഒന്നും പറയാനാവില്ല​.” എന്നായിരുന്നു ഇമാര്‍തിയുടെ പരാമര്‍ശമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button