Latest NewsIndiaNews

‘മരണങ്ങള്‍ ആഘോഷിക്കുകയാണ് കോണ്‍ഗ്രസ്’; രൂക്ഷവിമര്‍ശനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

സോണിയാ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധയാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് മരണങ്ങള്‍ ആഘോഷിക്കുകയാണെന്നും സോണിയാ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധയാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു. കമല്‍നാഥിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷങ്ങളെ കണ്ടു പഠിക്കു, രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ജനങ്ങളെ സഹായിക്കൂ, ഡോ. ടിപി സെൻകുമാർ

യുദ്ധസമാനമായ സാഹചര്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ അതിന് പകരം കമല്‍നാഥ് അരാജകത്വങ്ങള്‍ സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന സോണിയാ ഗാന്ധി അംഗീകരിക്കുന്നുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്നും ചൗഹാന്‍ ചോദിച്ചു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും വരെ ഇന്ത്യന്‍ വകഭേദത്തെ ഭയക്കുന്നുവെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു. ചൈനീസ് കൊറോണയില്‍ നിന്നാണ് തുടക്കമെങ്കിലും ഇന്ന് അത് ഇന്ത്യന്‍ കൊറോണയായി മാറിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ പോലും പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ബിജെപിക്കാര്‍ മാത്രമാണ് ഇത് അംഗീകരിക്കാത്തതെന്നുമായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. എന്നാല്‍, ഒരു രാജ്യത്തിന്റെ പേരും കോവിഡിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button