Election NewsLatest NewsIndia

വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്

റോഡ്‌ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ മോദി പൂജയും ഗംഗാസ്‌നാനവും നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്കും. ഇന്ന് വൈകിട്ടോടെ വാരണാസില്‍ എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും. ഇത് രണ്ടാം തവണയാണ് മോദി വാരണാസിയില്‍ നിന്നും ജനവിധി തേടുന്നത്. അതേസമയം പത്രിക നല്‍കുന്നതിനായി മണ്ഡലത്തിലെത്തുന്ന മോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് അണികള്‍ നടത്തിയിരിക്കുന്നത്.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തുനിന്ന് തുടങ്ങുന്ന റോഡ് ഷോ, ദശാശ്വമേധ് ഘട്ടിലാണ് അവസാനിക്കുക. ഏഴു കിലോമീറ്ററില്‍ നടക്കുന്ന റോഡ് ഷോയില്‍ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലും സ്വീകരണമുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.

അതേസമയം റോഡ്‌ഷോയ്ക്ക് മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തും.

റോഡ്‌ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ മോദി പൂജയും ഗംഗാസ്‌നാനവും നടത്തും. 2014-ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശനത്തിനെത്തിയപ്പോഴും മോദി ഗംഗാസ്‌നാനം നടത്തിയിരുന്നു.

അടുത്ത ദിവസം രാവിലെ 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കു മോദി അവിടെ നിന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കളക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button