Latest NewsElection NewsKerala

മോദിക്കും അമിത് ഷായ്ക്കു ക്ലീന്‍ ചിറ്റ്: തെരഞ്ഞെടുപ്പു കമ്മീഷനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

രാജീവ് ഗാന്ധി ഒന്നാന്തരം അഴിമിക്കാരനാണെന്ന മോദിയുടെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മോദിയും അമിതാഷായും നിരവധി തെരഞ്ഞെടുപ്പ് റാലികളില്‍ ജനപ്രതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ല എന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ സുഷ്മിത ദേവിന്റെ ശ്രമം. രാജീവ് ഗാന്ധി ഒന്നാന്തരം അഴിമിക്കാരനാണെന്ന മോദിയുടെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button