KeralaLatest NewsElection News

കേരളത്തിൽ നടന്നത് മതേതര വോട്ടെടുപ്പല്ല ; തോൽവി അംഗീകരിക്കാതെ ജി സുധാകരന്‍

തിരുവനന്തപുരം : ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം മൂക്കുകുത്തിയ അവസ്ഥയാണ് കാണാൻ കഴിയുന്നത്. എന്നാൽ ഇടത് നേതാക്കൾ ആരും തങ്ങളുടെ തോൽവി സമ്മതിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിൽ മതേതര വോട്ടെടുപ്പല്ല നടന്നതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ് സൂചന. വോട്ടെണ്ണി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button