Election NewsKeralaLatest News

തന്റെ തോല്‍വി നിസ്സാരമെന്ന് പി.വി അന്‍വര്‍

ആദ്യം മലപ്പുറത്തു മത്സരിക്കുന്നില്ലെന്നുറപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുദമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സര രംഗത്തിറങ്ങിയത്

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ ഉണ്ടായ കനത്ത തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ പെന്നാനിയിലെ തന്റെ തോല്‍വി നിസ്സാരമാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍. വിമര്‍ശകരും ഇക്കാര്യം മനസിലാക്കണം. നട്ടെല്ലു പണയം വെച്ച് താന്‍ വോട്ടിനായി വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

ആദ്യം മലപ്പുറത്തു മത്സരിക്കുന്നില്ലെന്നുറപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുദമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സര രംഗത്തിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഇരുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമോ അല്ലെങ്കില്‍ ചെറിയ വര്‍ദ്ധനവോ പ്രതീക്ഷിച്ച അദ്ദേഹത്തിന് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്.

അഴിമതി, സ്വജനപക്ഷപാതം, പാരിസ്ഥിക വിഷയങ്ങള്‍, നിയമ നടപടികള്‍, ഭൂമി കയ്യേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആരോപണ വിധേയനായ പി വി അന്‍വറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതും ുഡിഎഫിന് ഭൂരിപക്ഷം വര്‍ദ്ധിക്കാനുള്ള കാരണമായി. എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് ചരിത്ര വിജയമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button