Election NewsLatest NewsIndiaElection 2019

തദ്ദേശ തെരഞ്ഞെടുപ്പിൽ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച് ടിആർഎസ്

ഹൈദരാബാദ്: തെലങ്കാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ടിആർഎസിനു മികച്ച വിജയം. ആകെയുള്ള 5817 മണ്ഡൽ പരിഷത്തുകളിലെ 3557 സീറ്റുകൾ ടിആർഎസ് നേടി. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനും ബിജെപിക്കും നേരിടേണ്ടി വന്നത്. 1377 സീറ്റുകളുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപി 211 സീറ്റുകളിലൊതുങ്ങി.

538 ജില്ല പരിഷത്ത് ടെറിട്ടോറിയൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 443 സീറ്റിലും ജയം ടിആർഎസ് തന്നെ സ്വന്തമാക്കി. . കോൺഗ്രസ് 75 സീറ്റിലും, ബിജെപി ഏഴ് സീറ്റിലുമാണ് ജയിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെയുള്ള 32 ജില്ലാ പഞ്ചായത്തുകളിലെയും ഭരണം ടിആർഎസിനു തന്നെ എന്ന് ഉറപ്പിക്കാം. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ 90 ശതമാനം മണ്ഡൽ പരിഷത്തുകളിലും ടിആർഎസ് ഭരണത്തിലെത്തുമെന്നും വ്യക്തമാക്കി തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button