Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnews

മൂന്നാമത് കേസരി നായനാര്‍ പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്

 

ഈ വര്‍ഷത്തെ കേസരി നായനാര്‍ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘എന്ന നോവല്‍ അര്‍ഹമായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ മൂന്നു വര്‍ഷമായി ഫെയ്‌സ് മാതമംഗലം നല്‍കുന്നതാണ് പുരസ്‌കാരം. 25,000 രൂപയും ശില്പി കെ.കെ.ആര്‍.വെങ്ങര രൂപകല്‍പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വംശീയ കലാപം സ്ത്രീയിലൂടെ ആവിഷ്കരിക്കുന്ന സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളിലൂടെയുള്ള യാത്രയാണ്.

നവംബര്‍ 29ന് നാലിന് മാതമംഗലത്ത് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. അശോകന്‍ ചരുവില്‍, ഇ.പി.രാജഗോപാലന്‍, പ്രൊഫ. കെ.പി.മോഹനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി സേവനമനുഷ്ടിക്കുന്ന ടി.ഡി.രാമകൃഷ്ണന്‍2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും’ നല്ലദിശൈ എട്ടും’ അവാര്‍ഡും ലഭിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആല്‍ഫയാണ് ടി.ഡി.രാമകൃഷ്ണന്റെ മറ്റൊരു നോവല്‍

 

shortlink

Post Your Comments

Related Articles


Back to top button