bookreviewliteratureworldnews

ഇന്റര്‍നെറ്റ് നിന്നും ഇന്നര്‍ നെറ്റിലേയ്ക്ക്

ഇന്ന് മനുഷ്യര്‍ക്ക്‌ സാങ്കേതികത ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നു കഴിഞ്ഞു. ഓരോരുത്തരും അവരവരുടെ സ്പേസ് നെറ്റില്‍ കണ്ടു പിടിക്കുന്നു.അവിടെ ഊളിയിട്ട് ജീവിതം തീര്‍ക്കുന്നവരില്‍ വ്യത്യസ്തനാവുകയാണ് ഗോപി കല്ലായില്‍. ഗൂഗിള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റാണ് അദ്ദേഹം.

എഴുത്തുകാരന്‍, പ്രഭാഷകന്‍, യോഗാ സാധകന്‍, യാത്രികന്‍ എന്നീ നിലകളിലും പ്രശസ്തനായ ഗോപി കല്ലായില്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി എന്ന ചെറിയ കര്‍ഷകഗ്രാമത്തില്‍ ആണ് ജനിച്ചത്. അവിടെ നിന്നും ഗൂഗിള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റായി എത്തുന്നത് വരെയുള്ള ജീവിതം ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്‍റെ ദി ഇന്റര്‍നെറ്റ് റ്റു ദി ഇന്നര്‍നെറ്റ് എന്ന പുസ്തകം ജീവിതത്തിന് നവോന്മേഷം പകരാന്‍ 5 വഴികള്‍ എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ചന്ദ്രാ വാക്കയില്‍, ലിന്‍സി കെ തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണു മലയാള തര്‍ജ്ജമ ചെയ്തിരിക്കുന്നത്.bk_9131

കൂടുതല്‍ സര്‍ഗാത്മകവും ഫലപ്രദവും ചിട്ടയോടുള്ളതുമായ ജീവിതം നയിക്കാനാവശ്യമായ പ്രായോഗികവിവേകം പകര്‍ന്നുനല്‍കുന്ന ദി ഇന്റര്‍നെറ്റ് റ്റു ദി ഇന്നര്‍നെറ്റ് എന്ന പുസ്തകം ഗോപി കല്ലായില്‍ രചിച്ചിട്ടുണ്ട്. തന്റെ അനുഭവപാഠങ്ങളിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയുമാണ് ഗോപി കല്ലായില്‍ ജീവിതത്തില്‍ നവോന്മേഷം പകരാന്‍ അഞ്ച് വഴികള്‍ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഹൈടെക്ക് സാങ്കേതികവിദ്യയുടെ ലോകത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും യോഗ, ധ്യാന പരിശീലനങ്ങളും ഒരുപോലെ കൊണ്ടുപോകുന്ന ഗോപി കല്ലായിലിന് ആന്തരികശക്തിയെ ഉണര്‍ത്താനും കാര്യക്ഷമമായി ഉപയോഗിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമായി നല്‍കാനാവുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം എന്ന് പ്രസധര്‍ അഭിപ്രായപ്പെടുന്നു.

 

shortlink

Post Your Comments

Related Articles


Back to top button