literatureworldnews

സ്വരലയ-കൈരളി-യേശുദാസ് പുരസ്‌കാരം പ്രഖാപിച്ചു

 

ഈ വര്‍ഷത്തെ സ്വരലയ-കൈരളി-യേശുദാസ് പുരസ്‌കാരത്തിന് സംഗീതസംവിധായകന്‍ വിദ്യാസാഗറും, സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും വിശിഷ്ട സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഹോളിവുഡ് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തറും അര്‍ഹരായി.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി അവസാനം തിരുവനന്തപുരത്തു നടക്കുന്ന ഗന്ധര്‍വ്വ സന്ധ്യയില്‍ ഡോ കെ ജെ യേശുദാസ് പുരസ്‌കാരം സമ്മാനിക്കും.

മലയാള ചലച്ചിത്രത്തില്‍ സുവര്‍ണ്ണജൂബിലി പിന്നിടുന്ന ഭാവഗാനങ്ങളുടെ രാജശില്പിയാണ് ശ്രീകുമാരന്‍ തമ്പി. 1966 ല്‍ കാട്ടുമല്ലികയില്‍ ഗാനരചനനടത്തിയാണ് രംഗപ്രവേശം ചെയ്തത്. കവി, ചലച്ചിത്ര സംവിധായകന്‍ തിരക്കഥാകൃത്ത് സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രീകുമാരന്‍ തമ്പി ബഹുമുഖപ്രതിഭ തെളിയിച്ചു.

കാല്‍നൂറ്റാണ്ടിലേറയായി മലയാള ചലച്ചിത്രരംഗത്ത് നിറസാന്നിദ്ധ്യമാണ് വിദ്യാസാഗര്‍. മലയാളിയുടെ മെലഡിയില്‍ സുഗന്ധം ചാലിച്ചുചേര്‍ത്ത ഈണങ്ങളുടെ ശില്പിയാണെന്ന് വിലയിരുത്തിയതായി ജൂറി അദ്ധ്യക്ഷന്‍ എം എ ബേബി പറഞ്ഞു. മമ്മൂട്ടി ചിത്രമായ അഴകിയരാവണന് സംഗീതംനല്‍കിയാണ് വിദ്യാസാഗര്‍ സിനിമയിലെത്തിയത്.

ബോളിവുഡ് സംഗീതത്തിന് അര്‍ഥഭംഗി നല്‍കിയ ഗാനരചയിതാവെന്ന നിലയിലാണ് ജാവേദ് അക്തിറിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

shortlink

Post Your Comments

Related Articles


Back to top button