literatureworldnewstopstories

രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ വിശ്വാസം കുറയുന്നുവോ?

 

എഴുപതുകളിൽ തീവ്ര നിലപാടുകളുമായി രാഷ്‌ടീയത്തിലും സാഹിത്യത്തിലും നിറഞ്ഞു നിന്ന എഴുത്തുകാരനാണ് സിവിക് ചന്ദ്രൻ. ഭരണകൂടത്തിന്റെയും ,നിലനിൽക്കുന്ന സിസ്റ്റത്തിന്റെയും കൊള്ളരുതായ്മകൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുകൾക്ക് ആ കാലഘട്ടത്തെ പ്രേരിപ്പിച്ച രചനകളായിരുന്നു അവയിൽ ഏറെയും. പിന്നീട് മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിച്ച സിവിക് നാടകവും, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. എങ്കിലും മറ്റൊരു തലത്തിൽ, സാമൂഹിക സംഭവ വികാസങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ എല്ലായ്പ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. സ്ത്രീയെയും  രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെപ്പറ്റിയുമുള്ള അദ്ദേഹത്തിനെ പുതിയ നിരീക്ഷണം ശ്രദ്ധേയയമാവുകയാണ് .

രാഷ്ട്രീയക്കാരോടും അസിറ്റിവിസ്റ്റുകളോടുമുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞു വരുന്നുവോയെന്ന് സംശയം പ്രകടിപ്പിക്കുകയാണ് സിവിക് ചന്ദ്രൻ. വടക്കാഞ്ചേരി പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. അജിതയും, സാറ ജോസഫും അടങ്ങുന്ന സാംസ്കാരിക പ്രവർത്തകരും ബിന്ദു കൃഷ്ണയെപ്പോലെയുള്ള വനിതാ രാഷ്ട്രീയ നേതാക്കളും പ്രവർത്തിക്കുന്ന തൃശ്ശൂരിൽനിന്ന് ഒരു സ്ത്രീയ്ക്ക് സിനിമാപ്രവർത്തകരെ മാത്രം വിശ്വാസത്തിലെടുക്കേണ്ടി വരുന്ന സാഹചര്യത്തെയാണ് സിവിക് ചന്ദ്രൻ വിമര്ശനവിധേയമാക്കുന്നത്. ‘ ഭാഗ്യലക്ഷ്മി അവർ ചെയ്യേണ്ടത്, അവർക്ക് ചെയ്യാവുന്നത് നന്നായി ചെയ്തു … കേരളം അവരോട് കടപ്പെട്ടിരിക്കുന്നു. ഞാനുന്നയിക്കുന്നത് ആക്ടിവിസ്റ്റുകൾ ആത്മ പരിശോധന നടത്തേണ്ട കാര്യം എന്ന നിലയിൽ ചിലത് ‘….തന്റെ ഫേസ്ബുക് പേജിലൂടെയാണ് സിവിക് ഈ അഭിപ്രായപ്രകടനം നടത്തിയത്.

സിവിക്കിന്റെ പോസ്റ്റിന്റെ പൂർണ രൂപം

ആക്ടിവിസ്ററുകളേയും കയ്യൊഴിഞ്ഞോ കേരളം ? ഭാഗ്യലക്ഷ്മിയോട് , പാർവതിയോടും നന്ദി പറഞ്ഞു കൊണ്ടു തന്നെയാണ് ഈ പോസ്റ്റ്: അഭിവാദ്യങ്ങൾ….. വടക്കാഞ്ചേരി സംഭവത്തിലെ ആ സ്ത്രീ , അവിടെ 47 വോട്ടിനു മാത്രം തോറ്റ വനിതാ നേതാവിനെ സമീപിക്കാതിരുന്നത് മനസിലാക്കാം. ഭരണകക്ഷിയിലെ വേണ്ട, പ്രതിപക്ഷത്തെ ബിന്ദുകൃഷ്ണനെ, എന്തിന് തീപ്പൊരി ശശികല ടീച്ചറെ പോലും സമീപിക്കാനവർക്ക് തോന്നിയില്ലല്ലോ. പോകട്ടെ, ,
രാഷ്ടീയക്കാരിലൊന്നും പൊതുവെ വിശ്വാസമില്ല നാട്ടാർക്ക് .പക്ഷേ അവർ ഒരൊറ്റ ഫെമിനിസ്റ്റിനേയും സമീപിക്കാതിരുന്നത് എന്തുകൊണ്ടാവാം ?അജിതയെ, സാറാ ജോസഫിനെ ,പി ഗീതയെ? മുഴുസമയം പ്രവർത്തിക്കുന്ന അന്വേഷിയിലും കേസെത്തിയില്ല. ഇവരെല്ലാം സ്ത്രീപീഡന കേസുകൾ നിരന്തരമായി പിന്തുടരുന്നവരാണല്ലോ. വിളിപ്പാടകലെയുള്ളവർ,എന്നിട്ടും .. ആക്ടിവിസ്റ്റുകളേയും വിശ്വാസമില്ലാതായോ കേരളത്തിന് ?
ഭാഗ്യലക്ഷ്മി അവർ ചെയ്യേണ്ടത്, അവർക്ക് ചെയ്യാവുന്നത് നന്നായി ചെയ്തു … കേരളം അവരോട് കടപ്പെട്ടിരിക്കുന്നു. ഞാനുന്നയിക്കുന്നത് ആക്ടിവിസ്റ്റുകൾ ആത്മ പരിശോധന നടത്തേണ്ട കാര്യം എന്ന നിലയിൽ ചിലത് ….

shortlink

Post Your Comments

Related Articles


Back to top button