literatureworldnews

125 ന്റെ നിറവിൽ വാസനാവികൃതി

 

മലയാളത്തിന്റെ ആദ്യ ചെറുകഥ “വാസന വികൃതി “യ്ക്ക് 125 വയസ്സ് എത്തിയിരിക്കുന്നു.

1861 ൽ തളിപ്പറമ്പ്‌ ചവനപ്പുഴ ഹരിദാസ് സോമയാജിയുടെയും പാണപുഴ വേങ്ങയിൽ കുഞ്ഞമ്മയുടെയും മകനായി ജനിച്ച വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് മലയാളത്തിന്റെ ആദ്യ ചെറുകഥയുടെ സൃഷ്ടാവ്.

നായനാരെപ്പോലെ എഴുതാൻ ശീലിക്കണം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന്റെ കഥാകൃത്തായ ഒ.ചന്തു മേനോൻ മറ്റ് എഴുത്തുകാരോടു പറഞ്ഞ വാക്കുകളാണിത്. ഉദ്യോഗസ്ഥ അഴിമതിയെ നഖശ്ശിഖാന്തം ലേഖനത്തിലൂടെ എതിർത്ത എഴുത്തുകാരനാണു കേസരിയെന്നു മൂർക്കോത്ത് കുമാരൻ വിശേഷിപ്പിച്ചിരുന്നു.

1879ൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ച കേരള ചന്ദ്രികയിലൂടെ 18ആം വയസ്സിൽ പത്രപ്രവർത്തകനായി തുടങ്ങിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന കേസരി നായനാർ 1888ൽ കേരള സഞ്ചാരിയുടെ മുഖ്യപത്രാധിപരായി കേസരി എന്ന തൂലികാനാമം സ്വീകരിച്ചു.

വാസനാവികൃതിയിലൂടെ കുഞ്ഞിരാമൻ നായർ ഇക്കണ്ടക്കുറുപ്പെന്ന ഒരു കള്ളന്റെ കഥയാണ് പറയുന്നത്. തനിക്കു പറ്റിയ അമളിയുടെ ആഴത്തിൽ പരിതപിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത് തന്നെ. 1800 കാലത്തിന്റെ കൊച്ചി ചുറ്റുപാടിലേക്കാണ് വാസന വികൃതി എഴുത്തുകാരനെ എത്തിക്കുന്നത്.സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലും ഭംഗം വരുത്തി ആപത്തിലേക്ക് ചെന്ന് ചാടിക്കൊടുക്കുന്ന മനുഷ്യ സഹജമായ ദുരവസ്ഥയാണ് വാസനവികൃതി വരച്ച് കാട്ടുന്നത്.അക്കാലത്തിന്റെ സാഹിത്യത്തിലും പ്രണയത്തിന്റെ സ്ഥാനം വളരെ വലുതായിരുന്നുവെന്ന് വാസനാവികൃതിയിലൂടെ മനസ്സിലാക്കാൻ കഴിയും.

shortlink

Post Your Comments

Related Articles


Back to top button