literatureworldnews

ദൂരെ ഒരു കിളിക്കൂട്’ 2017 ജനുവരിയിൽ വെളിച്ചം പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാർന്നു തിന്നുന്ന കച്ചവട പ്രസാധകരിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലണ്ടൻ മലയാളം സാഹിത്യ വേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷൻസ് നാല് പുസ്തകങ്ങള്‍ 2017ല്‍ പ്രസാധനം ചെയ്യാന്‍ തയ്യാറെടുക്കുന്നു. സൌദിയില്‍ ഉള്ള എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ എഴുതുന്ന നോവൽ ‘ദൂരെ ഒരു കിളിക്കൂട്’ 2017 ജനുവരിയിൽ പുറത്തിറക്കും.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരോടൊപ്പം പ്രവാസി എഴുത്തുകാരുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ച്  ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷൻസ് ചെയ്യുന്നത്. ലണ്ടൻ മലയാള സാഹിത്യ വേദി പ്രസിദ്ധീകരിച്ച ആദ്യ കൃതി ലണ്ടനിലെ പ്രമുഖ എഴുത്തുകാരി സിസിലി ജോർജ് എഴുതിയ വേനൽമഴ എന്ന ചെറുകഥാസമാഹാരമാണ്.

വെളിച്ചം പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണൻ, പി വത്സല, കെ എൽ മോഹനവർമ്മ, കാരൂർ സോമൻ തുടങ്ങുന്നവർ അടങ്ങുന്ന ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാരേയും സ്വാഗതം ചെയ്യുന്നുവെന്നും കടലാസില്‍ കുറിച്ച് വച്ച കഥയ്ക്കും കവിതക്കുമെല്ലാം വെളിച്ചമായി ഈ പ്രസ്ഥാനം കടന്നു വരുന്നു വെന്നും പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് റജി നന്തിക്കാട്ട്- 00-44-7852437505

shortlink

Post Your Comments

Related Articles


Back to top button