literatureworldnewstopstories

വി എസിനെ കുറിച്ചുള്ള നോവല്‍ പിന്‍വലിച്ചു

എഴുത്ത് എന്നും സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ ചര്ച്ചയായിരിക്കുന്നത് ഒരു നോവലും എഴുത്തുകാരനുമാണ്. വി എസ് അച്ചുതാനന്ദനെ മുഖ്യകഥാപാത്രമാക്കി പി.സുരേന്ദ്രന്‍ ഗ്രീഷ്മമാപിനി എന്ന നോവല്‍ എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം ഈ നോവല്‍ പിന്‍വലിച്ചു.

വി.എസ്.അച്യുതാനന്ദനോടുള്ള മതിപ്പ് കുറഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണമായി സുരേന്ദ്രന്‍ പറയുന്നത്. അധികാര കൊതി കാണിക്കാതെ മാറി നില്‍ക്കണമായിരുന്നു വി എസ് എന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു എഴുത്തുകാരന്‍ സ്വന്തം നോവല്‍ പിന്‍വലിക്കുന്നത്. സി.പി.എമ്മിലെ വിഭാഗീയതയും വി.എസ്, പിണറായി പിണക്കങ്ങളുമെല്ലാം ഇഴചേര്‍ത്തെഴുതിയ നോവലാണ് ഗ്രീഷ്മമാപിനി. വിഎസ്സിനെക്കുറിച്ചുള്ള നോവലെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പുസ്തകമെന്ന് സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ ഒരു ഗ്രൂപ്പ് പോര് മാത്രമായി നോവല്‍ ചുരുങ്ങിയതും പിന്‍വലിക്കാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീഷ്മമാപിനി എന്ന നോവലിലെ മുഖ്യകഥാപാത്രം വിഎസ്സിനെ അനുസ്മരിപ്പിക്കുന്ന സി.കെ. എന്ന നേതാവാണ്. നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തെ ഓര്‍മ നഷ്ടപ്പെട്ടു എന്ന പേരില്‍ പാര്‍ട്ടിനേതൃത്വം ഏകാന്തതടവില്‍ പാര്‍പ്പിക്കുന്നു. എന്നാല്‍ വഴിതെറ്റുന്ന വര്‍ത്തമാന കാലത്തില്‍ ഓര്‍മ്മകളുടെ കുത്തൊഴുക് അദ്ദേഹത്തിനു ഉണ്ടാകുന്നു. പാര്‍ട്ടി എഴുതി തയ്യാരാക്കിയ ഒരു പ്രസംഗം പറയാന്‍ നടത്തിക്കുന്ന ശ്രമങ്ങള്‍ക്കിടയില്‍ സ്വതസിദ്ധമായ രീതിയില്‍ തന്‍റെ ഭാഷയില്‍ അദ്ദേഹം പ്രസംഗം നടത്തുന്ന ഇടത്ത് നോവല്‍ അവസാനിക്കുന്നു.

 

shortlink

Post Your Comments

Related Articles


Back to top button