literatureworldnewstopstories

സലഫി ആശയം കുത്തിനിറച്ച വിവാദ പുസ്തകം കാലിക്കറ്റ് വാഴ്സിറ്റി പിന്‍വലിച്ചു

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്ദലുല്‍ ഉലമ ഒന്നാം വര്‍ഷ പ്രിലിമിനറി പാഠപുസ്തകം ‘കിത്താബുത്തൗഹീദ്’ പിന്‍വലിച്ചു. സലഫി ആശയം കുത്തിനിറച്ച പുസ്തകമാണിതെന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. സുന്നി കാന്തപുരം വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പുസ്തകത്തിനു പകരം അത്തൗഹീദ് വശ്ശിര്‍ഖ് എന്ന നേരത്തേ പഠിപ്പിച്ച പുസ്തകം വീണ്ടും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. അഫ്ദലുല്‍ ഉലമ യു.ജി പഠനബോര്‍ഡ് ചെയര്‍മാന്‍െറ ശിപാര്‍ശ പ്രകാരം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറാണ് പുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

പരാതികളെ തുടര്‍ന്ന് ഒരിക്കല്‍ പിന്‍വലിച്ച പാഠപുസ്തകം അബദ്ധത്തില്‍ പാഠ്യപദ്ധതിയില്‍ കടന്നുകൂടുകയായിരുന്നു വെന്ന് പഠനബോര്‍ഡ് ചെയര്‍മാന്‍ വി.എം. അബ്ദുല്‍ അസീസ് വി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ പഠനബോര്‍ഡാണ് പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പുസ്തകത്തിനെതിരെ സര്‍വകലാശാലാ കാമ്പസില്‍ ഒട്ടേറെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വി.സി പഠനബോര്‍ഡ് ചെയര്‍മാന്‍െറ വിശദീകരണം തേടിയത്.

സലഫി ആശയങ്ങള്‍ ഉടനീളം  പ്രചരിപ്പിക്കുന്ന ഈ പുസ്തകത്തെയും പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനെയും അംഗീകരിക്കാനാവില്ലെന്നും എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു

shortlink

Post Your Comments

Related Articles


Back to top button