bookreviewliteratureworldnews

‘ആത്മഗാനം’ പ്രകാശനം ചെയ്തു

പഴയകാലത്തിന്റെ നനുത്ത നിമിഷങ്ങളിലൂടെ കടന്നുപോകാന്‍ അവസരമൊരുക്കുന്ന വി.ആര്‍. സുധീഷിന്റെ ‘ആത്മഗാനം’ പ്രകാശനം ചെയ്തു. തൃശ്ശൂരില്‍ നടക്കുന്ന മാതൃഭൂമി ബുക്‌സ് ഇസാഫ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ ഗാനരചയിതാവ് ഹരിനാരായണന് പുസ്തകം നല്കി പ്രകാശനം നിര്‍വഹിച്ചു. ജയരാജ് വാര്യര്‍ അദ്ധ്യക്ഷനായിരുന്നു. പുസ്തകത്തിന്‍റെ മൂന്നാം പതിപ്പാണ്‌ പ്രകാശനം ചെയ്തത്.

മലയാളിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇഴപിരിയാതെയുള്ള ബന്ധം സംഗീതത്തിനുണ്ട്. ആ ബന്ധത്തിന്‍റെ വളര്‍ച്ചയുടെ പടവുകള്‍ അനുഭവലോകത്തുകൂടി ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍ വി ആര്‍ സുധീഷ്‌.

 

shortlink

Post Your Comments

Related Articles


Back to top button