literatureworldnews

‘ഒരു തെരുവിന്റെ കഥ’ നാടകമാകുന്നു

 

മലയാളത്തിന്റെ അനശ്വരകഥാകാരന്‍ എസ്.കെ. പൊറ്റെക്കാടിന്റെ കഥാപാത്രങ്ങള്‍ ഇനി അരങ്ങില്‍. അദ്ദേഹത്തിന്‍റെ ‘ഒരു തെരുവിന്റെ കഥ’ എന്ന നോവലാണ് നാടകമാകുന്നത്. കോഴിക്കോട് പുതിയറയിലെ ചന്ദ്രകാന്തം സാംസ്‌കാരികവേദിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

നോവലിന്റെ നാടകഭാഷ്യം രചിച്ചത് എം.കെ. രവിവര്‍മയാണ്. വിജയന്‍ വി. നായരാണ് സംവിധാനം ചെയ്യുന്നത്. കോഴിക്കോട്ടെ പ്രതിഭാധനരായ നാടകപ്രവര്‍ത്തകരാണ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. നവംബര്‍ 15ന് പരിശീലനം തുടങ്ങുന്ന നാടകം ഫിബ്രവരി ഏഴിന് പറയഞ്ചേരി സ്‌കൂളിലെ പൊതുവേദിയിലാണ് അവതരിപ്പിക്കപ്പെടുക.

ഒരു കാലവും ദേശവും പുതിയ തലമുറയ്ക്ക് മുന്നില്‍ അനാവരണം ചെയ്യപെടുന്ന ഈ നോവലിലെ ഓമഞ്ചി ലാസര്‍ മുതല്‍ ആമിനത്താത്ത വരെയുള്ള കഥാപാത്രങ്ങള്‍ അരങ്ങിലെത്തുമ്പോള്‍ ഒരു തെരുവിന്റെ മാത്രമല്ല കോഴിക്കോട് നഗരത്തിന്റെ ഇല്ലായ്മയുടെയും കഥ പറയുന്ന സ്വതന്ത്ര ഭാഷ്യം ആയിരിക്കും നാടകമെന്നും സാംസ്കാരിക നാടക വേദി ഭാരവാഹികള്‍ പറഞ്ഞു

 

shortlink

Post Your Comments

Related Articles


Back to top button