indepthliteratureworldnews

ലോക പ്രശസ്ത കനേഡിയൻ സംഗീതജ്ഞന്‍ ലിയോനാർഡ് കോഹെൻ അന്തരിച്ചു

 

ലോക പ്രശസ്ത കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്‌ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളായിരുന്നു.

1934 സെപ്റ്റംബർ 21നു കാനഡയിലെ മോൻട്രിയാലിൽ അദ്ദേഹം ജനിച്ചു. രണ്ടായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി അവാർഡ്‌ ഉൾപ്പെടെ അനേകം അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

കോഹെന്റെ ഐ ആം യുവർ മാൻ (I’m Your Man) എന്ന പ്രശസ്തമായ ഗാനം പ്രണയം എന്ന മലയാള ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും വളരെയധികം വ്യത്യസ്തതകൾ പ്രകടമായ ഒരു ആൽബം ആയിരുന്നു 1988-ൽ പുറത്തിറങ്ങിയ ഐ ആം യുവർ മാൻ

കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആൽബം യു വാൻഡ് ഇറ്റ് ഡാർക്കർ പുറത്തിറങ്ങിയത്. കാനഡയിലെ മോൺട്രിയലിൽ ജനിച്ച അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകൾ ലോസ് ആഞ്ചൽസിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

shortlink

Post Your Comments

Related Articles


Back to top button