literatureworldnewstopstories

രവീന്ദ്ര നാഥ ടാഗോറിനെ മായർ ഖേല അരങ്ങിലെത്തുന്നു

 

രവീന്ദ്ര നാഥ ടാഗോറിനെ മായർ ഖേല എന്ന നാടകം അരങ്ങിലെത്തുന്നു,അടുത്ത മാസം 10 നു മുംബൈയിൽ വെച്ചാണ് അവതരണം . സുമിത്രോ മുഖർജിയാണ് ടാഗോറിന്റെ രചനയ്ക്ക് പുതിയ വ്യാഖ്യാനം നൽകി സംവിധാനം ചെയ്യുന്നത്. അഞ്ചു വർഷം നീണ്ട സംഗീത, നൃത്ത പരിശീലനങ്ങൾക്കു ശേഷമാണ് പൊതുജനങ്ങൾക്ക് മുന്നിൽ തന്റെ സൃഷ്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ സുമിത്രോ മുഖർജി പറയുന്നു.

1988 ൽ രബീന്ദ്രനാഥ ടാഗോർ എഴുതിയ നാടകമാണ് മായർ ഖേല , സ്നേഹത്തെപ്പറ്റി മൂന്നു പേരുടെ ധാരണകൾ തമ്മിലുള്ള സഘർഷങ്ങളും, പ്രണയവും , മായികതയും ഇടകലർന്ന കഥാലോകമാണത്,

അടരുകൾ പലതുള്ള മിഥ്യബോധങ്ങളുടെ തലങ്ങളിലേക്ക് ടാഗോർ സഞ്ചരിക്കുന്ന നാടകം കാൽപനിക കാഥാഖ്യാനങ്ങളുടെ നാടകീയമായ പറച്ചിൽ രീതികളിലൂടെയാണ് അരങ്ങിൽ ആവിഷ്കരിച്ചിട്ടുള്ളത്.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്റെയും വെസ്റ്റേൺ കന്റെംപ്രറി നൃത്ത രൂപങ്ങളുടെയും സങ്കര രൂപമായിരിക്കും അവതരണത്തിന് . രാഹുൽ ഡിസൂസ , പ്രാഞ്ചി സാവ്‌ സാത്തി , മഞ്ജു , മഹതി വിജയപ്രകാശ് , നിലേഷ് സംഗ എന്നിവർ അഭിനയിക്കുന്നു

.

shortlink

Post Your Comments

Related Articles


Back to top button