literatureworldnewstopstories

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ബിരിയാണി അരങ്ങില്‍

പ്രമുഖ കഥാകൃത്ത് സന്തോഷ്‌ എച്ചിക്കാനത്തിന്റെ കഥ  ബിരിയാണി അരങ്ങിലേക്ക്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ കഥയാണ് ബിരിയാണി. സമൂഹത്തില്‍ ഇന്ന് നില നില്‍ക്കുന്ന സാഹചര്യത്തെയാണ് ബിരിയാണിയിലൂടെ കഥാകൃത്ത്‌ വരച്ചു കാട്ടുന്നത്. സന്തോഷിന്റെ ജന്മനാടിന് അടുത്തുള്ള കാസര്‍കോട് ചുള്ളിക്കരയിലെ പുരുഷ സ്വയം സഹായ സംഘമാണ് ബിരിയാണി നാടകമാക്കിയത്. സന്തോഷ് എച്ചിക്കാനത്തിന്റെ അനുവാദത്തോട് കൂടിയാണ് ബിരിയാണി അരങ്ങിലെത്തിയത്. പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികത്തിനാണ് നോവല്‍ നാടക രൂപത്തില്‍ അവതരിപ്പിച്ചത്. പ്രതീക്ഷയിലെ മുഴുവന്‍ അംഗങ്ങളും നാടകത്തിന്റെ ഭാഗമാണ്. ആര്‍ക്കും നാടകത്തിലോ ,അഭിനയത്തിലോ മുന്‍പരിചയമില്ലെന്ന പ്രത്യേകതയുമുണ്ട്. സന്തോഷിന്റെ ബിരിയാണിയുടെ പ്രമേയം കാലാതീതമാണെന്ന തിരിച്ചറിവാണ് ചെറുകഥയെ നാടകമാക്കാന്‍ കൊട്ടോടിയിലെ സാധാരണക്കാരായ ചെറുപ്പക്കാരെ പ്രേരിപ്പിച്ചത്. അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും സന്തോഷാണ് കഥയെഴുതിയത്. ബിരിയാണിയുടെ അന്തസത്ത ചോരാതെ സമകാലീന വിഷയങ്ങളും നാടകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സഹകരണ പ്രതിസന്ധിയും കര്‍ണാടകത്തിലെ ആര്‍ഭാട വിവാഹവുമെല്ലാം നാടകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.. ജാതി മത തൊഴില്‍ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ച്‌ നിന്നാല്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന സന്ദേശത്തോടെയാണ് നാടകം അവസാനിച്ചത്.

shortlink

Post Your Comments

Related Articles


Back to top button