interviewliteratureworldnewstopstories

പ്രസാധകര്‍ക്കിടയിലെ പെണ്താരം

 

പ്രസാധന രംഗത്ത് വന്‍കിടപ്രസാധകരെ അപേക്ഷിച്ച് ചെറുകിടപ്രസാധകര്‍ക്ക് പിടിച്ച് നില്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആ രംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് ഒരു വനിത. സംഗീത ജെസ്ടിന്‍. കേരളത്തിൽ ചെറുകിട പുസ്തക പ്രസാധകരംഗത്തിന്റെ ഭാവി അത്ര ശോഭനമല്ലാതിരുന്ന കാലത്തുതന്നെയാണ് സംഗീത പുസ്തങ്ങളോടുള്ള പ്രണയം കൊണ്ട് മാത്രം ഈ ജോലി ഏറ്റെടുത്തത്. സംഗീതയ്ക്ക് എല്ലാ പിന്തുണയും നല്‍കി വിദേശത്ത് ഭര്‍ത്താവ് ജസ്റ്റിനും ഉണ്ട്. സൈകതം അതാണ് സംഗീത നടത്തുന്ന പ്രസാധക കമ്പനി. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു സംഗീത. കുട്ടികളുടെ പഠനകര്യങ്ങള്‍ ശ്രദ്ധിക്കാനായാണ്‌ സംഗീത നഴ്സ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നത്.

‘കമ്പനിയുടെ രജിസ്ട്രേഷന് വേണ്ടിയൊക്കെ ഓടി നടന്നത് പപ്പാ തനിയെ ആണ്. ഞാൻ നാട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം സഹായി ആയി കൂടി. പക്ഷെ പിന്നീട് പെട്ടെന്ന് അദ്ദേഹത്തെ ക്യാൻസർ പിടികൂടി. അതോടു കൂടി ഓഫീസിന്റെ ഭാരമൊക്കെ എൻെറ ചുമലിൽത്തന്നെയായി. എങ്കിലും പപ്പയെന്നെ കൂടെ നിർത്തി എല്ലാം പറഞ്ഞു തന്നിരുന്നു, ആ അനുഭവമാണ് മുന്നോട്ടു നയിച്ചത്. 2010 ലാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് പപ്പാ മരിച്ച ശേഷം ഞാനും ജസ്റ്റിനും കൂടിസൈകതത്തെ മുന്നോട്ടു കൊണ്ട് പോകുന്നു.’ സംഗീത പറഞ്ഞു.

ആദ്യമായി ചെയ്തത് അഷ്ടമൂർത്തിയുടെ ലേഖന സമാഹാരം, ശ്രീകുമാർ കരിയാടിന്റെ കവിതകൾ ഒക്കെയായിരുന്നുവെന്ന് സംഗീത ഓര്‍ത്തെടുക്കുന്നു. ഒന്നുമില്ലാതിരുന്ന സമയത്ത് അവരെ പോലെയുള്ളവരുടെ പുസ്തകം കിട്ടിയത് അത്ര ചെറിയ കാര്യമായി കാണുന്നില്ലെന്നും സംഗീത പറഞ്ഞു. അന്നൊക്കെ അത്യാവശ്യം നല്ല ബുക്ക് കിട്ടിയാൽ ചെയ്യാറുണ്ടായിരുന്നു. ഒത്തിരി മാർക്കറ്റിങ് നോക്കിയില്ല. ഇപ്പോൾ പക്ഷെ സൈകതം എന്ന പേര് പുസ്തകലോകത്ത് അറിയപ്പെട്ടു തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്ത്തു. ഒറ്റയ്ക്ക് ഒരു പെണ്ണ് ഇത്തരമൊരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിലെ ബുദ്ധിമുട്ടുകളും സംഗീത പങ്കു വെച്ചു. കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ പണികള്‍ എല്ലാം നോക്കേണ്ടതിനാല്‍ മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ് വര്ക്കിനു ഇരിക്കാറുള്ളതെന്നു സംഗീത പറയുന്നു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. “ജസ്റ്റിൻ കൂടി ഓൺലൈനിൽ അങ്ങേതലയ്ക്കൽ ഉണ്ടെങ്കിൽ അദ്ദേഹത്തെ വർക്ക് തീരുന്നതിനനസരിച്ച് കാണിക്കുകയുമാകാം. മാത്രമല്ല പകൽ ഫോൺ വിളികൾ, സ്റ്റാളിലെ തിരക്ക് എല്ലാം ജോലി തടസപ്പെടുത്തുകയും ചെയ്യും. പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ജസ്റ്റിൻ മസ്കറ്റിൽ ഇപ്പോഴും തുടരുന്നത്. കാരണം അത്ര വലിയ ഒരു ലാഭം എന്നൊന്നും ഇപ്പോഴും കമ്പനിക്ക് പറയാറായിട്ടില്ല. നഷ്ടമില്ല എന്നു മാത്രം.’ അവര്‍ പറയുന്നു.

എങ്കിലും ഇതിങ്ങനെ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ്‌ ദമ്പതികള്‍ക്ക് താത്പര്യം. കൂടാതെ ഒരു പുസ്തകമെഴുതാനും സംഗീത ഉദ്ദേശിക്കുന്നുണ്ട്. പക്ഷെ സ്റ്റാളിലെ തിരക്കുകളുടെയും മറ്റു പുസ്തകങ്ങളുടെയും ഇടയില്‍ അതിനു സമയം കിട്ടുന്നില്ലെന്നും സംഗീത പരിഭവപ്പെടുന്നു.

shortlink

Post Your Comments

Related Articles


Back to top button