ദൈവത്തിന്‍റെ അനുഗ്രഹം നേടിയ ഒരുവള്‍

ഇന്ന് ഇന്ത്യയില്‍ ചര്‍ച്ച ആവുകയാണ് ഒരു പതിനെട്ടുകാരി. ദിവ്യാഷ എന്നാണ് അവളുടെ പേര്. ദൈവികമായ ആഗ്രഹം എന്നാണ് ഈ പേരിനു അര്‍ഥം. പേരുപോലെ തന്നെ അവള്‍ ദൈവത്തിന്‍റെ അനുഗ്രഹം നേടിയ ഒരുവള്‍ തന്നെയാണ്. കാരണം ഈ ചെറുപ്രായത്തില്‍ അവള്‍ നേടിയ സ്ഥാനങ്ങള്‍ മറ്റാരെയും കൊതിപ്പിക്കും.

പതിനാറാമത്തെ വയസ്സിൽ ഇന്ത്യയിലെ പ്രമുഖ പത്രത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ എഡിറ്ററാവുക, പതിനെട്ടാമത്തെ വയസ്സിൽ ആദ്യത്തെ നോവൽ പ്രകാശനം ചെയ്യുക, ആ പുസ്തകം പിന്നീട് ഇന്ത്യൻ സർക്കാർ മറ്റു 200 രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുക ഇത്രയും ഭാഗ്യം വളരെ ചുരുങ്ങിയ വയസ്സില്‍ നേടിയ ഒരു പെണ്‍കുട്ടി ഇന്ത്യയില്‍ മറ്റാരെങ്കിലും ഉണ്ടോ? ദിവ്യാഷ എന്ന ഡല്‍ഹിക്കാരി ഈ അതുല്യ നേട്ടം കൈവരിച്ച് ഇന്ത്യയുടെ അഭിമാനമാവുകയാണ്. ദിവ്യാഷയുടെ പുസ്തകമാണ് ‘A 20-Something Cool Dude’divyasha2-jpg-image-784-409

മനസ്സില്‍ വന്ന ചിത്രങ്ങള്‍ വാക്കുകള്‍ കൊണ്ട് ചിത്രീകരിക്കുന്ന എഴുത്തില്‍ ഒരു മാനോഹര പ്രണയ കഥ ഇതള്‍ വിടരുകയാണ്. പ്രസിദ്ധീകരിക്കപ്പെടുമെന്നു ഉറപ്പു പോലുമില്ലാതെയിരുന്ന ഒരു കഥ, ബന്ധുകളും സുഹൃത്തുകളും വായിക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഒരു പ്രണയകഥ കേന്ദ്ര സര്‍ക്കാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ആയിഷ, വിക്രം എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ കഥപറയുന്ന ദിവ്യാഷ ആയിഷയുടെ സ്വഭാവങ്ങള്‍ തന്റേതു തന്നെയാണെന്ന് സമ്മതിക്കുന്നു.

വിദേശകാര്യ വകുപ്പ് ഈ പുസ്തകം മറ്റു രാജ്യങ്ങളില്‍ വില്‍ക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷിക്കുന്ന ദിവ്യാഷയുടെ വലിയ അഗ്രാഹം നാസയില്‍ പോകണം എന്നാണു. എന്നും കാണുന്ന കാഴ്ചകള്‍ ഡയറിയില്‍ കുറിക്കുന്ന ദിവ്യാഷ അത് കഥാ പശ്ചാത്തലമാക്കുന്നു.
എഴുത്തില്‍ ഇനിയും തുടരാന്‍ ആഗ്രഹിക്കുന്ന ദിവ്യാഷ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്