literatureworldnewstopstories

മഹാത്മാഗാന്ധിയുടെ ഘാതകരെ വിട്ടയക്കാമെങ്കില്‍ രാജീവിന്‍െറ ഘാതകരെ എന്തുകൊണ്ട് വിട്ടയക്കുന്നില്ല മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് ഹരിപരന്താമന്‍.

ചെന്നൈ: മഹാത്മാഗാന്ധിയുടെ ഘാതകരെ വിട്ടയക്കാമെങ്കില്‍ രാജീവിന്‍െറ ഘാതകരെ എന്തുകൊണ്ട് വിട്ടയക്കുന്നില്ല മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് ഹരിപരന്താമന്‍. രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ”രാജീവ് കൊലൈ- മറക്കപ്പെട്ട ഉണ്‍മയ്കളും പ്രിയങ്ക-നളിനി സന്ദിപ്പും’ എന്ന ആത്മകഥ ചെന്നൈയില്‍ തമിഴ് ഈഴം നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഘാതകരെ 14-ആം വര്‍ഷം മോചിപ്പിച്ച രാജ്യമാണിത്. പ്രതിയായ ഗോദ്സെയെ ദൈവതുല്യമായി ആരാധിക്കുന്ന സംസ്കാരം ഇവിടെ വളര്‍ന്നുവരുന്നത് നീതിപീഠങ്ങള്‍ കാണുന്നില്ലെയേന്നും അദ്ദേഹം ചോദിച്ചു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ”രാജീവ് കൊലൈ- മറക്കപ്പെട്ട ഉണ്‍മയ്കളും പ്രിയങ്ക-നളിനി സന്ദിപ്പും’ എന്ന ആത്മകഥ ചെന്നൈയില്‍ തമിഴ് ഈഴം നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രകാശനം ചെയ്തു. എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ പുസ്തകത്തിന്‍റെ ആദ്യ പ്രതി നളിനിയുടെ മാതാവ് പത്മാവതി അമ്മാളിന് നല്‍കി പ്രകാശനം ചെയ്തു. ‘രാജീവ് കൊലൈ- മറക്കപ്പെട്ട ഉണ്‍മയ്കളും പ്രിയങ്ക-നളിനി സന്ദിപ്പും’ എന്ന ഈ പുസ്തകം നളിനിക്കുവേണ്ടി തമിഴ് സാഹിത്യകാരന്‍ കലൈവനാണ് തയ്യാറാക്കിയത്. ഈ പുസ്തകത്തില്‍ 33 അധ്യായങ്ങളിലായി 580 പേജുകളുണ്ട്.

നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി ഓരോമാസവും ജയിലിലെത്തുമ്പോള്‍ പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടും ഭര്‍ത്താവ് മുരുകന്‍െറ അനുഭവങ്ങളും ചേര്‍ത്തു രചിച്ച ഈ പുസ്തകം പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷത്തോളം സമയം എടുത്തിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ കൊല്ലപ്പെട്ട കേസില്‍ 1991 ജൂണ്‍ 14നാണ് നളിനിയും ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകനും അടങ്ങുന്ന സംഘം അറസ്റ്റിലാകുന്നത്.

പുസ്തകത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നളിനി നടത്തുന്നു. ശ്രീഹരനെ പരിചയപ്പെട്ടതുമുതല്‍ ആരംഭികുന്ന ഈ ആത്മകഥയില്‍ ജയില്‍ പീഡനങ്ങളും ഗര്‍ഭിണിയിട്ടും നേരിടേണ്ടി വന്ന പീഡനങ്ങളും പ്രസവം കുഞ്ഞ് തുടങ്ങി എല്ലാ വിഷയങ്ങളും പങ്കു വയ്ക്കുന്ന നളിനി രാജീവ് ഗാന്ധിയുടെ മകള്‍ മകള്‍ പ്രിയങ്ക ജയിലിലത്തെി രഹസ്യ കൂടിക്കാഴ്ച നടത്തിയതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നു നളിനി പുസ്തകത്തില്‍ ആരോപിക്കുന്നു. കൂടാതെ സഹ തടവുകാരി മയ്യക്കുമരുന്നു നല്‍കി കൊല്ലാന്‍ ശ്രമിച്ചതും നളിനി പറയുന്നു.

26 വര്‍ഷമായി ജയില്‍ കിടക്കുന്ന നളിനി ഏറ്റവും കൂടുതല്‍ കാലം ശിക്ഷ അനുഭവിച്ച സ്ത്രീ കൂടിയാണ്. മുരുകനും നളിനിയും അടങ്ങുന്ന ഏഴുപേരെ വിട്ടയക്കണമെന്നു എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ, വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍, നാം തമിഴര്‍ കക്ഷി അധ്യക്ഷന്‍ സീമാന്‍, തമിഴ് വാഴ്മുറുമൈ കക്ഷി അധ്യക്ഷന്‍ വേല്‍മുരുകന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments

Related Articles


Back to top button