എഴുത്തു ഒരു രാഷ്ട്രീയം തന്നെയാണ് – ലാസര്‍ ഷൈന്‍

 

ചെറുകഥ ലോകം ഇന്ന് മാറിയിരിക്കുന്നുവെന്നും എഴുത്തിനെ രാഷ്ട്രീയമായി കാണുന്നുവെന്നും പുതുതലമുറയിലെ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ അഭിപ്രായപ്പെടുന്നു. കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിവിതത്തിലെ ഓരോ നിമിഷത്തിലും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളും അനുഭവങ്ങളുമാണ് തന്റെ ഒരോകഥയ്ക്കും വിഷയമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തുടങ്ങിയ തന്റെ കഥയെഴുത്ത് ഇപ്പോള്‍ ഗൗരവമായി മാറിയെന്നും പറഞ്ഞ അദ്ദേഹം എഴുത്തുകാരായ പ്രമോദ് രാമന്‍, എസ് ഹരീഷ് എന്നിവരാണ് തനിക്ക് അതിന് പ്രചോദനം നല്‍കുന്നതെന്നും തുറന്നു പറയുന്നു.

ബസ് സ്റ്റാന്റിലും, റയില്‍വേസ്റ്റേഷനിലും ചുറ്റുവട്ടത്തുമൊക്കെ കണ്ട വ്യക്തികളില്‍ നിന്നുമാണ് മിക്ക കഥയുടെയും ഉത്ഭവം. അവയിലെല്ലാം വിശപ്പിന്റെ ഗന്ധമുള്ള കഥാപാത്രങ്ങളാണ് ഉള്ളതെന്നും സദസ്യരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കൂ അദ്ദേഹത്തിന്‍റെ പുതിയ കഥ സമാഹാരം.