literatureworldnewstopstories

ലിറ്റിൽ ഫ്രീ ലൈബ്രറി കേരളത്തിലും

 

വായനയുടെ ലോകത്തെ വ്യത്യസ്ത രൂപമായ ലിറ്റിൽ ഫ്രീ ലൈബ്രറി കേരളത്തിലെത്തി. e- വായനയുടെ കാലത്ത് പുതിയ ഒരു സംരംഭമാവുകയാണ് ലിറ്റിൽ ഫ്രീ ലൈബ്രറി. ഈ ലൈബ്രറിയുടെ പ്രത്യേകത ഒരു ബുക്ക് എടുത്താല്‍ മറ്റൊന്ന് അവിടെ വയ്ക്കണം എന്നാണ്.

കേരളത്തിലെ ആദ്യ ലിറ്റിൽ ഫ്രീ ലൈബ്രറി കൊല്ലം എയ്റ്റ് പോയിന്റ് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. വായനക്കാർ പുസ്തകം എടുത്ത് പകരം ഒരു പുസ്തകം ലൈബ്രറിയിൽ വെയ്ക്കുക എന്ന രീതിയിൽ പ്രവർത്തിക്കുന്നവയാണ് ലിറ്റിൽ ഫ്രീ ലൈബ്രറികൾ.

ടോഡ് ബോ‍ൽ എന്ന അമേരിക്കക്കാരന്റെ തലയിൽ 2009ൽ ആണ് ലിറ്റിൽ ഫ്രീ ലൈബ്രറി എന്ന ആശയം ഉദിച്ചത്. പുസ്തകപ്രേമിയും അധ്യാപികയുമായിരുന്ന മാതാവിനുള്ള ആദരവ് കൂടിയായിരുന്നു അത്. പുസ്തകം എടുക്കുന്നതും പകരം വയ്ക്കുന്നത് പരിശോധിക്കാന്‍ ആരുമില്ലെങ്കിലും വായനക്കാരന്റെ സത്യസന്ധതയെ അത് കാണിക്കുന്നു.

കൂടാതെ അംഗത്വവും മാസവരിയും എടുക്കുകയും കൊടുക്കുകയും വേണ്ടാത്ത ഈ ലൈബ്രറി പുതിയ തലമുറ വായനക്കാര്‍ക്ക് ഇതൊരു പുതിയ അനുഭവം ആകുമെന്നാണ് പ്രതീക്ഷ.

shortlink

Post Your Comments

Related Articles


Back to top button