literatureworldnewstopstories

യേശുവല്ല ക്രിസ്തു മതത്തിന്റെ സ്ഥാപകൻ ; വെളിപ്പെടുത്തലുകളുമായി 2000 വര്ഷം പഴക്കമുള്ള പുസ്തകം

 

യേശുക്രിസ്തുവിനെയും , ക്രിസ്തീയ മതത്തെയും പരാമർശിക്കുന്ന ഏറ്റവും പുരാതനമായ പുസ്തകം ഗവേഷകർ കണ്ടെത്തി . ലോഹപ്പേജുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന പുസ്തകത്തിന് 2000 വര്ഷം പഴക്കമുണ്ട് ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കാലത്തുള്ള പുസ്തകം ജോർദ്ദാനിലെ ഒരു ഗുഹയിൽനിന്നാണ് കണ്ടെത്തിയത് . ക്രിസ്തുമതത്തെയും , അതിന്റെ ചരിത്രത്തെയും പറ്റിയുള്ള ചില നിർണായക വിവരങ്ങൾ ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ടെന്നു പുസ്തകം പഠിച്ച ഗവേഷകർ പറയുന്നു . ക്രിസ്തുമതം യേശു സ്ഥാപിച്ചതല്ലെന്നും , ദാവീദിന്റെ കാലം മുതൽ നിലനിൽക്കുന്ന ആശയ ധാരയാണിതെന്നും പുസ്തകം പറയുന്നു .

ക്രിസ്തുമതത്തിലെ വെളിപാട് പുസ്തകവുമായി സാമ്യമുള്ള ഈ പുസ്തകം ചിഹ്നങ്ങൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടുമാണ് എഴുതപ്പെട്ടിരിക്കുന്നത് . വിശ്വാസികൾ ദൈവത്തിന്റെ മുഖം ദർശിച്ചിരുന്നതായും , പലിശക്കാരെ യേശു തന്റെ കൂട്ടത്തിൽ നിന്ന് പറഞ്ഞു വിട്ടതായും പറയുന്ന പുസ്തകത്തിലെ മറ്റൊരു കണ്ടെത്തൽ കൗതുകമുള്ളതാണ് , യേശു ആരാധിച്ചിരുന്നത് ആണും പെണ്ണുമായ ഒരു സങ്കര ലിംഗ ദൈവത്തെയാണ്  എന്നുള്ളതാണ് ആ വിവരം . പുസ്തകം ജോർദാനിലെ പുരാവസ്തു ശേഖരത്തിൽ സൂക്ഷിച്ചിരിക്കുകയാണ് .

shortlink

Post Your Comments

Related Articles


Back to top button