literatureworldnews

ബാവുല്‍ സംഗീതത്തിന്‍റെ മാസ്മരികതയില്‍ ചെമ്പൈ സംഗീതവേദി

 

ചെമ്പൈ സംഗീതവേദിക്കു പുതുമയായി ഇന്നലെ ബാവുൽ സംഗീതം അരങ്ങേറി. പാർവതി ബാവുൽ എന്ന വിഖ്യാത ഗായികയാണ് ബംഗാളി നാടൻ കലാരൂപമായ ബാവുൽ സംഗീതം ആലപിച്ചത്. ഒരു കയ്യിൽ ഏക്താര എന്ന ഒറ്റക്കമ്പി വീണയിൽ ശ്രുതിമീട്ടി അരയില്‍ ഉറപ്പിച്ച തബല പോലുള്ള ഉപകരണത്തില്‍ താളം പിടിച്ചു നൃത്തമാടി സംഗീതം അവതരിപ്പിക്കുന്ന രീതിയാണ് ബാവുല്‍.

മൗഷുമി പര്യാല്‍ എന്ന ബംഗാളി കലാകാരി കേരളത്തിന്റെ മരുമകള്‍ ആയപ്പോള്‍ സ്വീകരിച്ച പേരാണ് പാർവതി ബാവുൽ. തിരുവനന്തപുരം നെടുമങ്ങാട്ടുള്ള മുക്കോലയ്ക്കല്‍ എന്ന സ്ഥലത്ത് ഭര്‍ത്താവും പ്രശസ്ത പാവകഥകളി കലാകാരനുമായ രവി ഗോപാലന്‍ നായരുമായി ചേര്‍ന്ന് അവര്‍ 1997ല്‍ ഏകതാര കളരി ആരംഭിച്ചു. അതിന്റെ പ്രവര്‍ത്തനവുമായി ഇപ്പോള്‍ മുന്നോട്ടു പോകുന്നു.

ബാവുല്‍ എന്ന വാക്കിനു ഭ്രാന്ത്, വൈരാഗി എന്നിങ്ങനെ ഉള്ള അര്‍ത്ഥമുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button