literatureworldnewstopstories

ഇന്ത്യൻ വിവര സാങ്കേതികവിദ്യയുടെ ജ്ഞാനപിതാവ് ശ്രീ അശോക് സൂത്തയോടൊപ്പം സംവദിക്കാം

 

ഇന്ത്യൻ വിവര സാങ്കേതികവിദ്യയുടെ ജ്ഞാനപിതാവ് ശ്രീ അശോക് സൂത്തയുടെ ”Entrepreneurship Simplified” എന്ന പുസ്തകത്തിന്റെ പ്രകാശനവും പുസ്തക ചർച്ചയും ഡിസംബർ 5 ന് കോഴിക്കോട് ഹോട്ടൽ താജ് ഗേറ്റ് വേയിൽ നടക്കും. കോഴിക്കോട് സൈബർ പാർക്കും, ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ അശോക സൂത്തയുടെ പ്രഭാഷണം ഉൾപ്പെടെ അദ്ദേഹവുമായി നേരിട്ട് സംവദിക്കാനുമുള്ള ഒരു അസുലഭനിമിഷവും ലഭിക്കുന്നു.

ഇന്ത്യൻ ഐടി മേഖലയുടെ ആരംഭം തന്നെ അശോക് സൂത്ത ഉൾപ്പെടെയുള്ള വ്യവസായ സംഘാടകരിൽ നിന്നാണ്. 1965 ൽ ഇന്ത്യയിലെ ശ്രീറാം ഗ്രൂപ്പിൽ ഔദ്യോഗീക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 15 വർഷം വിപ്രോ ഇൻഫോടെകിന്റെ ചെയർമാനായി സേവനം അനുഷ്ഠിച്ചു. അതിവേഗം വളർന്ന ഇന്ത്യയിലെ മികച്ച 100 സ്റ്റാർട്ട് അപ്പുകളിൽ ഒന്നായ ഹാപ്പിയസ്റ് മൈൻഡ് ടെക്നോളജിസിന്റെ സ്ഥാപകനായ അശോക സൂത്ത ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സംരംഭകരിൽ ഒരാളാണ്.

 

shortlink

Post Your Comments

Related Articles


Back to top button