literatureworldnewstopstories

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയുടെ വളര്‍ത്തച്ഛന്‍- എം ജി എസ് നാരായണന്‍

 

തുഞ്ചത്തെഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി അംഗീകരിക്കുന്ന നമ്മള്‍ മലയാള ഭാഷയുടെ വളര്‍ത്തച്ഛനായി ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ കാണേണ്ടതുണ്ടെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. മലയാള സര്‍വകലാശാലയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ടിന്‍െറ ജീവചരിത്രത്തിന്‍െറ മലയാള പരിഭാഷയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് ആണ് പുസ്തകം മലയാളത്തില്‍ രചിച്ചിരിക്കുന്നത്.

ഗുണ്ടര്‍ട്ടിന്‍റെ മലയാളം നിഘണ്ടു ഭാഷയുടെ ഭണ്ഡാരമാണ്. നിരവധി നിഘണ്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും സമകാലിക പ്രസക്തിയുള്ളത് അദ്ദേഹത്തിന്‍റെ നിഘണ്ടുവിനാണ്. ഇവിടത്തെ ഭാഷ പഠിച്ച്, സംസ്കാരമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഗുണ്ടര്‍ട്ടെന്നും എം ജി  എസ്  കൂട്ടിച്ചേര്‍ത്തു.

മലബാര്‍ രൂപത ബിഷപ് ഡോ. റോയ്സി മനോജ് വിക്ടര്‍ പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. മലയാള സര്‍വകലാശാല വി.സി ഡോ. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുണ്ടര്‍ട്ടിന്‍റെ കുടുംബാംഗങ്ങളായ ക്രിസ്റ്റോഫ് അല്‍ബ്രെഹ്ത് ഫ്രെന്‍സ്, ഡോ. മാര്‍ഗരറ്റ് ഫ്രെന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ജര്‍മന്‍ ഭാഷയില്‍ ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ട്’ എന്ന പേരില്‍ ഗുണ്ടര്‍ട്ടിന്‍റെ ജീവചരിത്രം എഴുതിയത് ഡോ. അല്‍ബ്രെഹ്ത് ഫ്രെന്‍സാണ്.

shortlink

Post Your Comments

Related Articles


Back to top button