literatureworldnewstopstories

വാസന്തി പറയുന്ന ജയയുടെ കഥ

 

അറുപത്തിയെട്ടാമത്തെ വയസ്സില്‍ മരണം കീഴടക്കിയ ധീരയായ വനിതയാണ്‌ ജയലളിത. അവരുടെ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണ് Amma- Journey from Movie star to political queen. തമിഴ് നാട്ടിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയായ വാസന്തിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്.

സ്കൂള്‍ ജീവിത കാലം മുതല്‍ ജയലളിതയുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി സിനിമ കടന്നുവന്നു കഴിഞ്ഞു. അതുമുതല്‍ ഒരു രാഷ്ട്രീയക്കാരി ആകുന്നതു വരെയുള്ള ജീവിതം ആവിഷ്കരിക്കുന്ന ഈ കൃതി ജയലളിതയുടെ ആത്മകഥയോട് അടുത്തു നില്‍ക്കുന്നു. വെള്ളിത്തിരയിൽ നിന്നും താരറാണിയിലേക്കുള്ള ജയയുടെ യാത്ര വെളിച്ചം കാണിക്കാന്‍ എഴുത്തുകാരിയായ താന്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് വാസന്തി വെളിപ്പെടുത്തുന്നു.

എഴുത്തുകാരിയും വലിയ വായനക്കാരിയും ആയിരുന്നുവെങ്കിലും തന്നെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നത് ജയലളിത ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കൂടാതെ പത്രപ്രവർത്തകരെ ജയലളിതക്ക് തീരെ വിശ്വാസമില്ലായിരുന്നു എന്നും ഒരു അഭിമുഖത്തിൽ പത്രപ്രവര്‍ത്തകയായ വാസന്തി തന്നെ പറയുന്നുണ്ട്.

shortlink

Post Your Comments

Related Articles


Back to top button