literatureworldnewstopstories

ഫാ. വടക്കന്‍ സ്മാരക പുരസ്‌കാരം ഡോ. ഡി. ബാബുപോളിന്

 

ഈ വര്‍ഷത്തെ ഫാ. വടക്കന്‍ സ്മാരക പുരസ്‌കാരത്തിനു ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 25,001 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. സാമൂഹിക–സംസ്‌കാരിക–മത മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ഡിസംബര്‍ 17നു രാവിലെ 10.30നു തൊയക്കാവ് തിരുഹൃദയ പാരിഷ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് പുരസ്‌കാരം സമ്മാനിക്കും.

മാധ്യമപ്രവര്‍ത്തകരായ എം.പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയീസ്, ജോയ് എം. മണ്ണൂര്‍, സന്തോഷ് ജോണ്‍ തൂവല്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു ജേതാവിനെ നിശ്ചയിച്ചത്.

shortlink

Post Your Comments

Related Articles


Back to top button