literatureworldnewstopstories

താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദി- വിവാദ എഴുത്തുകാരി തസ്ലീമാ നസ്‌റിന്‍

 

താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദിയാണെന്ന് വിവാദ എഴുത്തുകാരി തസ്ലീമാ നസ്‌റിന്‍. സ്വന്തം മാതൃഭാഷ സംസാരിക്കുന്ന കൊൽക്കത്തയിലെ ജീവിതം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇസ്ലാം മതമൗലികവാദികളുടെ സമ്മർദഫലമായി സംസ്ഥാന സർക്കാർ എന്നെ ഇന്ത്യയിൽ നിന്നു തന്നെ പുറത്തു കളയാനുള്ള നടപടികള്‍ സ്വീകരിച്ചത് ഏറെ വേദനയുണ്ടാക്കി. അതില്‍ പ്രധാനം ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ് ആ തീരുമാനം എടുത്തത്എന്നതാണ്. നമ്മള്‍ മതമൌലികവാദത്തിനു എതിരേ നിന്നുകൊണ്ട് പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു പിന്തുണ കൊടുക്കണമെന്നും അവര്‍ പറഞ്ഞു.

മതങ്ങളുടെയോ രാഷ്ട്രങ്ങളുടേയോ അതിര്‍വരമ്പുകളില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നാളെയാണ് തന്റെ സ്വപ്നമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡി സി റീഡേഴ്സ് ഫോറവും പെൻഗ്വിൻ ബുക്സും സംയുക്തമായി സംഘടിപ്പിച്ച എക്സൈൽ എന്ന ഓർമ്മക്കറിപ്പുകളുടെ ചർച്ചയിൽ സംസാരിക്കുകയായിന്നു അവർ.

താൻ ജീവിക്കുകയും കാണുകയും ചെയ്ത നാടുകളിൽ ഏറ്റവും സുന്ദരം കേരളവും ഇവിടുത്തെ സ്നേഹമുള്ള മനുഷ്യരുമാണെന്നും ഒരു പക്ഷേ താൻ ഇനി താമസിക്കുവാൻ തിരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലായിക്കുമെന്നും ഒരു വായനക്കാരനുള്ള മറുപടിയായി തസ്ലീമ പറഞ്ഞു.

മതമൗലീകവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയിലെ പലസ്ഥലങ്ങളിലും ഒളിച്ചുതാമസിച്ച കാലഘട്ടത്തെ സ്മരിക്കുന്ന അനുഭവക്കുറിപ്പുകളാണ് എക്‌സൈല്‍: എ മെമയറില്‍ തസ്ലീമ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സൈല്‍: എ മെമയര്‍ പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഹര്‍ഗയ ചക്രബര്‍ത്തിയാണ് പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ നിര്‍വ്വഹിച്ചത്.

shortlink

Post Your Comments

Related Articles


Back to top button