Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnews

കുലവേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതകള്‍ കടന്നുവരുന്ന കഥ; വാസ്‌കോഡഗാമ

 

തമ്പി ആന്റണി രചിച്ചു ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വാസ്കോഡഗാമ പ്രകാശിപ്പിച്ചു. കൊച്ചി പാലസില്‍ നടന്ന ചടങ്ങില്‍ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ പുസ്തകം പ്രകാശനം ചെയ്തു. അര്‍ഷാദ് ബത്തേരി പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

മാറിയകാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ചലച്ചിത്രരംഗത്തെ നിറസാന്നിദ്ധ്യമായ തമ്പി ആന്റണിയുടെ വാസ്‌കോഡഗാമ എന്ന കഥാസമാഹാരത്തിലെ ഒരോ കഥയും. മെട്രോയുടെ ബഹുസ്വരതയില്‍ നിന്ന് ജീവിക്കുന്ന മനുഷ്യരുടെ കഥയാണിതിലുള്ളത്. കേരളത്തിലിരുന്നുകൊണ്ട് എത്ര ശ്രമിച്ചാലും കിട്ടാത്ത ചില കാഴ്ചകള്‍ മെട്രോ ജീവിതം നമുക്ക് നേടിത്തരുന്നുണ്ട് എന്നത് സത്യമാണ്. ആ സൗഭാഗ്യം അനുഭവിക്കുന്നതിന്റെ വ്യത്യസ്തതയും കരുത്തും ഈ കഥകള്‍ക്കുമുണ്ട്. കുലവേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതകള്‍ കടന്നുവരുന്ന ഒരു ഡസന്‍കഥകളാണ് വാസ്‌കോഡഗാമ

സാഹിത്യകാരന്‍ സേതു അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രകാശ് ബാരെ, മധുനായര്‍ ന്യൂയോര്‍ക്ക്, ജോസ് പനച്ചിപ്പുറം, ബിനോയ് പിച്ചലക്കാട്ട്, അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
 
Like

Like

Love

Haha

Wow

Sad

Angry
 

Comment

shortlink

Post Your Comments

Related Articles


Back to top button