literatureworldnewstopstories

തീയറ്ററുകളില്‍ ദേശീയഗാനം; കോടതി വിധി വിഡ്ഢിത്തമെന്ന് എംജിഎസ് നാരായണന്‍

ദേശീയവികാരമോ ദേശസ്‌നേഹമോ ഒന്നും നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവ സ്വാഭാവികമായി ഉണ്ടാവേണ്ടതാണെന്നും ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണന്‍. സിനിമയ്ക്ക് മുന്‍പ് തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധിയെ വിഡ്ഢിത്തമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ കോടതിയെ ന്യായീകരിക്കേണ്ട കാര്യമില്ലെന്നും ദേശീയ ഗാനത്തിന്റെ പേരില്‍ വലിയ എതിര്‍പ്പുകള്‍ ആവശ്യമില്ലെന്നും, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എതിര്‍പ്പുകള്‍ തനിയെ പരാജയപ്പെടുമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ പരാജയപ്പെടുത്തും എംജിഎസ് പറയുന്നു.

ഈ വിധിന്യായം ന്യായാസനത്തിന്റെ അമിതാധികാര പ്രവണതയുടെ നല്ല ഉദാഹരണമാണെന്നും എംജിഎസ് കൂട്ടിച്ചേര്‍ത്തു. വിനോദത്തിനായി സിനിമ കാണാന്‍ വരുന്നവര്‍ക്ക് ദേശീയതയുടെ ഫോഴ്സ് ഫീഡിങ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയവികാരം ഉണ്ടാകുമ്പോള്‍ മാത്രമാണ് ദേശീയഗാനത്തിന് പ്രസക്തിയുളളൂവെന്നും അല്ലാത്തപക്ഷം ദേശീയഗാനത്തോട് ഒരു കൂറ് ഉണ്ടാവുകയില്ലെന്നും എംജിഎസ് വ്യക്തമാക്കി.

shortlink

Post Your Comments

Related Articles


Back to top button