literatureworldnews

എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു

എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു. ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങളാണ് മത്സരിക്കുക.

കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ ഭരത് മുരളി നാടകോത്സവത്തിന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ തിരശ്ശീല ഉയര്‍ന്നു. ഇരുപതു ദിവസം നീണ്ടുനില്‍ക്കുന്ന മേള നാടക സംവിധാകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാനം ചെയ്തു.

യു.എ.ഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള 12 നാടകങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും അരങ്ങേറുന്നത്.

നരേഷ് കോവിലിന്‍റെ സംവിധാനത്തില്‍ തീരം ദുബൈ അവതരിപ്പിക്കുന്ന ‘രണ്ട് അന്ത്യരംഗങ്ങളാണ്’ മത്സരത്തിലെ ആദ്യനാടകം. എല്ലാ ദിവസവും രാത്രി 8:30ന് ആരംഭിക്കുന്ന നാടകോത്സവം ജനുവരി 13 വരെ നീണ്ടു നില്‍ക്കും. 13 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിധിപ്രഖ്യാപനവും സമ്മാനദാനവും നടക്കും.

മികച്ച നാടകത്തിനു ഭരത് മുരളി സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും, മികച്ച സംവിധായകന് അശോകന്‍ കതിരൂര്‍ സ്മാരക ട്രോഫിയും സമ്മാനിക്കും.

shortlink

Post Your Comments

Related Articles


Back to top button