literatureworldnewstopstories

സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വൈ​ശാ​ഖ​നും കെ.​പി. മോ​ഹ​ന​നു​മെ​ല്ലാം വ​ലി​യ ‘അ​വാ​ര്‍​ഡ് ക​ച്ച​വ​ട​ക്കാ​ര്‍’ ; പ​രി​ഹാ​സ​വു​മാ​യി ടി. ​പ​ത്മ​നാ​ഭ​ന്‍

 

അവാര്‍ഡ് മോഹികളായ എഴുത്തുകാരെയും അവരെ പിന്തുണയ്ക്കുന്നവരെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോ​ഴി​ക്കോ​ട് സ​ര്‍​ഗോ​ത്സ​വം ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ സംസാരിക്കുകയാണ് അദ്ദേഹം. സ്കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മ​ത്സ​ര​ബു​ദ്ധി​യെ​യും അം​ഗീ​കാ​രം ത​ര​പ്പെ​ടു​ത്താ​നു​ള്ള ത്വ​ര​യെ​യും വി​മ​ര്‍​ശി​ക്കാ​നും അ​ധി​ക്ഷേ​പി​ക്കാ​നും സ​ത്യ​ത്തി​ല്‍ താ​ന​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍​ക്കും ‘സോ​കോ​ള്‍​ഡ്’ സാം​സ്കാ​രി​ക​നാ​യ​ക​ര്‍​ക്കും അ​ര്‍​ഹ​ത​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം സംസാരിച്ചു തു​ട​ങ്ങി​യ​ത്.

സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വൈ​ശാ​ഖ​നും കെ.​പി. മോ​ഹ​ന​നു​മെ​ല്ലാം വ​ലി​യ ‘അ​വാ​ര്‍​ഡ് ക​ച്ച​വ​ട​ക്കാ​ര്‍’ ആ​ണെ​ന്ന് ഇ​രു​വ​രും വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ അ​വ​രെ വേ​ണ്ട​തു​പോ​ലെ സോ​പ്പി​ടാ​റു​ള്ള​തി​നാ​ല്‍ അ​വ​ര്‍ ത​നി​ക്ക് അ​വാ​ര്‍​ഡ് ത​രാ​റു​ണ്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​ന്റെ പ​രി​ഹാ​സം.

”ഒ​രു പു​ര​സ്കാ​ര​ത്തി​​​ന്റെ യോ​ഗ്യ​ത നി​ര്‍​ണ​യി​ക്കു​ന്ന​ത് അ​തി​​​െന്‍റ സം​ഖ്യ നോ​ക്കി​യാ​ണ്. അ​ങ്ങ​നെ നോ​ക്കു​മ്ബോ​ള്‍ 11 ല​ക്ഷം രൂ​പ വ​രു​ന്ന ജ്ഞാ​ന​പീ​ഠ​വും സ​ര​സ്വ​തി സ​മ്മാ​ന​വു​മാ​ണ് ഏ​റ്റ​വും വ​ലു​ത്. ഈ ​രം​ഗ​ത്തൊ​ക്കെ ന​ട​ക്കു​ന്ന​ത് എ​ന്താ​ണ്? നാ​ണ​മി​ല്ലാ​ത്ത ഞാ​ന്‍ പ​ത്മ​രാ​ജ​ന്‍ പു​ര​സ്കാ​രം കൈ​യ​ട​ക്കു​ന്നു, ഞാ​നാ​ണ് പ​ത്മ​രാ​ജ​ന്‍ പു​ര​സ്കാ​ര സ​മി​തി​യു​ടെ സ്ഥി​രം ചെ​യ​ര്‍​മാ​ന്‍. എ​ന്‍.​വി. കൃ​ഷ്ണ​വാ​ര്യ​ര്‍ സ്മാ​ര​ക സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍ ഞാ​നാ​ണ്. അ​തി​​​െന്‍റ ബൈ​ലോ​യി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പു​ര​സ്കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ണ്ട്. ഞാ​ന്‍ പ​തു​ക്കെ ഒ​രു വ​ര്‍​ഷം മാ​റി​നി​ല്‍​ക്കും. എ​നി​ക്ക് അ​വാ​ര്‍​ഡ് കി​ട്ടി​യ​ശേ​ഷം ഞാ​ന്‍ വീ​ണ്ടും അ​തി​​​െന്‍റ ചെ​യ​ര്‍​മാ​നാ​വു​ന്നു. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലും ഞാ​നി​തു​ത​ന്നെ​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്” -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Post Your Comments

Related Articles


Back to top button